---
title: "കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ മണ്ഡലം വാർഷിക സമ്മേളനം സംഘടിപ്പിച്ചു"
english_title: "KSSPA Peravoor Constituency 42nd Annual Conference Held at Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/389326/KSSPA Peravoor Constituency 42nd Annual Conference Held at Thondiyil"
published_at: "2026-10-29T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae3609332c9a_indira_sreedharan.jpg"
keywords: ["KSSPA Peravoor", "Indira Sreedharan", "Peravoor News", "Thondiyil Kannur"]
---

# കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പേരാവൂർ മണ്ഡലം വാർഷിക സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം 42-ാമത് വാർഷിക സമ്മേളനം തൊണ്ടിയിൽ സീന ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

പേരാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം 42-ാമത് വാർഷിക സമ്മേളനം തൊണ്ടിയിൽ സീന ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു.

​മണ്ഡലം പ്രസിഡന്റ് പി.എൻ മോഹനൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ. വി. ചിത്രലേഖ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി. കെ. സന്തോഷ് വരവ്-ചിലവ് കണക്കുകളും അവതരിപ്പിച്ചു. കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.ജി ജോസഫ് സംഘടനയിലെ പുതിയ അംഗങ്ങളെ സ്വീകരിച്ചു.

​ചടങ്ങിൽ പഞ്ചായത്ത് അംഗം ആശാ മാത്യൂ, കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി വർഗീസ്, കെ. മോഹനൻ, നിയോജകമണ്ഡലം പ്രസിഡന്റ് എൻ. നാരായണൻ, നിയോജകമണ്ഡലം സെക്രട്ടറി പി.ടി വർക്കി, സജീവൻ കളത്തിൽ, സംസ്ഥാന കൗൺസിലർ ടി.ജെ എൽസമ്മ, വനിതാ ഫോറം പ്രസിഡന്റ് ഷെർലി ഫ്രാൻസിസ്, പി.എ മറിയം തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/389326/KSSPA Peravoor Constituency 42nd Annual Conference Held at Thondiyil)